സര്‍വകക്ഷി യോഗത്തില്‍ തീരുമാനം; പന്നിയങ്കര ടോള്‍ പ്ലാസയിൽ സ്കൂള്‍ വാഹനങ്ങളിൽ നിന്ന് ടോള്‍ പിരിക്കില്ല

Panniyankara toll plaza


പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്‌കൂള്‍ വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കരുതെന്ന് തീരുമാനം. തരൂര്‍ എംഎല്‍എ പിപി സുമോദിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തിലാണ് നടപടി.

ടോള്‍ പ്ലാസയിലൂടെ കടന്ന് പോകുന്ന സ്‌കൂള്‍ വാഹനങ്ങളുടെ ലിസ്റ്റ് 15നകം ടോള്‍ പ്ലാസ അധികൃതര്‍ക്ക് കൈമാറണമെന്ന് നിര്‍ദേശം നല്‍കി. പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള നടപടിയും പിന്‍വലിച്ചു. ഈ മാസം ഒന്ന് മുതല്‍ പ്രദേശവാസികള്‍, സ്‌കൂള്‍ വാഹനങ്ങള്‍ എന്നിവര്‍ ടോള്‍ നല്‍കണമെന്ന് ടോള്‍ കമ്പനി അധികൃതര്‍ അറിയിച്ചിരുന്നു.

Tags