പന്തളത്ത് മൂന്നു പേർക്ക് തെരുവുനായുടെ കടിയേറ്റു
Jan 27, 2025, 20:39 IST


പന്തളം: പെരുമ്പുളിക്കലിൽ നിരവധി പേരെ തെരുവുനായ കടിച്ചു. നാലു വയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. പരിസരത്തെ നിരവധി വളർത്തു മൃഗങ്ങളെയും നായ കടിച്ചിട്ടുണ്ട്.
മന്നം നഗർ കരൂർ വീട്ടിൽ അജിതകുമാരി (55), മന്നം നഗർ കുളത്തിന്‍റെ കിഴക്കേതിൽ സരോജിനിയമ്മ (80), വൈഷ്ണവത്താൽ ആരവ് വി. നായർ (4) എന്നിവർക്കാണ് പട്ടിയുടെ കടിയേറ്റത്.
തിങ്കളാഴ്ച വൈകുന്നേരം നാലിന് വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അയൽവാസികളെ നായ കടിക്കുകയായിരുന്നു. പരിക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി വൈകിയും നായയെ പിടികൂടാനായിട്ടില്ല.