പനമരത്തു നിന്ന് കാണാതായ 14കാ​രി​യെ തൃ​ശൂരി​ൽ കണ്ടെത്തി

google news
police

പ​ന​മ​രം : പ​ര​ക്കു​നി​യി​ൽ നി​ന്ന് കാ​ണാ​താ​യ 14കാ​രി​യെ തൃ​ശൂരി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി. കൂ​ട്ടു​കാ​രി​യു​ടെ ബ​ന്ധു​വീ​ട്ടി​ലേ​ക്കെ​ന്നു പ​റ​ഞ്ഞു തൃ​ശൂരി​ലേ​ക്ക് പോ​യ കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ബ​ന്ധു​ക്ക​ൾ പ​ന​മ​രം സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ വി. ​സി​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തി തൃ​ശൂർ സി​റ്റി പൊ​ലീ​സി​​ന്റെ സ​ഹാ​യ​ത്തോ​ടെ തൃ​ശ്ശൂ​രി​ൽ പാ​ല​പ്പെ​ട്ടി വ​ള​വ് എ​ന്ന സ്ഥ​ല​ത്ത് കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പനമരത്തു നിന്ന് കാണാതായ കുട്ടിയെ തൃശൂരിൽ കണ്ടെത്തി; ഒരാൾ അറസ്റ്റിൽകു​ട്ടി​യോ​ടൊ​പ്പം കൂ​ട്ടു​കാ​രി​യു​ടെ അ​മ്മ ത​ങ്ക​മ്മ, ത​ങ്ക​മ്മ​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വ് വി​നോ​ദ് എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു. വി​നോ​ദി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 

കു​ട്ടി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം മാ​താ​പി​താ​ക്ക​ളോ​ടോ​പ്പം വി​ട്ടു. പ​ന​മ​ര​ത്തുനി​ന്നും വി​നോ​ദാ​ണ് കു​ട്ടി​യെ തൃ​ശൂരി​ലേ​ത് കൊ​ണ്ടു പോ​യ​ത്. ത​ങ്ക​മ്മ​യു​ടെ​യും വി​നോ​ദി​നു​മെ​തി​രെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ കൊ​ണ്ട് പോ​യ​തി​ന് കേ​സെ​ടു​ത്തു. 

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ദി​നേ​ശ​ൻ സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ.​എ​സ്.​ഐ കെ.​എ​ൻ. സു​നി​ൽ​കു​മാ​ർ, സി.​പി.​ഒമാ​രാ​യ എം.എ​ൻ. ശി​ഹാ​ബ്, സി.​കെ. രാ​ജി, ഇ.​എ​ൽ. ജോ​ൺ​സ​ൺ എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു. ത​ങ്ക​മ്മ​യും വി​നോ​ദും നാ​ടോ​ടി​ക​ളാ​ണ്.
 

Tags