പാലിയേക്കരയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു ; പുതിയ നിരക്ക് അറിയാം ...
തൃശൂര്‍: പാലിയേക്കരയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു. ഭാരവാഹനങ്ങള്‍ക്ക് ഒരു ദിവസത്തെ ഒന്നില്‍ കൂടുതലുള്ള യാത്രക്ക് 5 രൂപയാണ് വര്‍ധന.
ഒരു ഭാഗത്തേക്കുള്ള എല്ലാ വാഹന യാത്രക്കും നിലവിലെ നിരക്ക് തുടരും. എല്ലാ ഇനം വാഹനങ്ങള്‍ക്കും ഉള്ള മാസ നിരക്കുകള്‍ 10 മുതല്‍ 40 രൂപ വരെ വര്‍ധിപ്പിച്ചിട്ടുണ്ട്.
പുതുക്കിയ നിരക്ക് ഇങ്ങനെ
കാര്‍ ,ജീപ്പ്
ഒരു ഭാഗത്തേക്ക് – 90 രൂപ
24 മണിക്കൂറിനുള്ളിലെ ഒന്നില്‍ കൂടുതലുള്ള യാത്രക്ക് – 140 രൂപ
ഒരു മാസത്തെ നിരക്ക് – 2,760 രൂപ
നേരത്തെ ഉണ്ടായിരുന്നത് – 2,750 രൂപ
ചെറുകിട വാണിജ്യ വാഹനം
ഒരു ഭാഗത്തേക്ക് – 160 രൂപ
ഒന്നില്‍ കൂടുതല്‍ യാത്ര – 240 രൂപ
ഒരു മാസം – 4, 830 രൂപ
പഴയ നിരക്ക് – 4815 രൂപ
ബസ്, ട്രക്ക്
ഒരു ഭാഗത്തേക്ക് – 320 രൂപ
ഒന്നില്‍ കൂടുതല്‍ യാത്രക്ക് – 485 രൂപ
ഒരു മാസത്തേക്ക് – 9,660 രൂപ
പഴയ നിരക്ക് – 9635 രൂപ
ബഹുചക്ര ഭാര വാഹനം
ഒരു ഭാഗത്തേക്ക് – 515 രൂപ
ഒന്നിലേറെ യാത്ര – 775 രൂപ
ഒരു മാസത്തേക്ക് – 15,525 രൂപ
പഴയ നിരക്ക്- 15,485 രൂപ