രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക്‌ അന്ത്യമുണ്ടാകണം : പാളയം ഇമാം

google news
palayam

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക്‌ അന്ത്യമുണ്ടാകണമെന്ന് പാളയം ഇമാം വിപി സുഹൈബ് മൗലവി. അക്രമം ആരുചെയ്താലും തെറ്റാണ്. ആയുധങ്ങൾ കൊണ്ടല്ല, ആശയങ്ങൾ കൊണ്ടാണ് പരസ്പരം സംവദിക്കേണ്ടത്. 

ഇപ്പോൾ നടന്ന കൊലപാതകങ്ങളുടെ പ്രത്യാഘാതം മറ്റ് നാടുകളിലേക്ക് പടരാതിരിക്കാൻ പൊലീസ് അടക്കമുള്ള സംവിധാനങ്ങൾ ശ്രദ്ധിക്കണമെന്നും വിപി സുഹൈബ് മൗലവി പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് കൊലപാതകങ്ങളാണ് പാലക്കാട് നടന്നത്. വിഷുദിനത്തിലാണ് ജില്ലയിൽ എസ്ഡിപിഐ പ്രവർത്തനെ കൊലപ്പെടുത്തിയത്. ഉച്ചയോടെയായിരുന്നു സുബൈർ എന്ന യുവാവിന്റെ കൊലപാതകം. പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ തന്നെയായിരുന്നു അക്രമം. 

പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ എതിർവശത്തു നിന്ന് ഇടിച്ചു വീഴ്ത്തി. പുറകിലിരുന്ന പിതാവ് ദൂരത്തേക്ക് തെറിച്ചു വീണു. 

ഇതിനിടയിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട സുബൈർ.

Tags