പാലക്കാട് സ്റ്റീൽ സ്ക്രാപ്പ് മറയാക്കി ഒളിച്ചുകടത്താൻ ശ്രമിച്ച 3000 കിലോ പിച്ചള പിടികൂടി
brass

പാലക്കാട് : സ്റ്റീൽ സ്ക്രാപ്പ് മറയാക്കി ലോറിയിൽ ഒളിച്ചുകടത്താൻ ശ്രമിച്ച 3000 കിലോ പിച്ചള ജി.എസ്.ടി ഇന്‍റലിജൻസ് പിടികൂടി. എറണാകുളത്തുനിന്നും നികുതി വെട്ടിച്ച് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്ന പിച്ചളയാണ് വടക്കഞ്ചേരിയിൽ വെച്ച് കസ്റ്റഡിയിലെടുത്തത്.

കിലോക്ക് 450 മുതൽ 500 രൂപവരെയുള്ള വിലയുള്ള പിച്ചളയുടെ മുഴുവൻ വിലയും (ഒമ്പത് ലക്ഷംരൂപ) ഉടമകൾ ട്രഷറിയിൽ അടച്ചതിനെതുടർന്ന് ലോഡ് വിട്ടുകൊടുത്തു.

പരിശോധനക്ക് ജി.എസ്.ടി ഇന്‍റലിജന്‍സ് ഡെപ്യൂട്ടി കമീഷണർ എൻ. ഹരിദാസ്, സ്റ്റേറ്റ് ടാക്സ് ഓഫിസർ ആർ. സത്യൻ, അസി. സ്റ്റേറ്റ് ടാക്സ് ഓഫിസർമാരായ ആർ. സജി, എം.ഡി. രാജേഷ് കുമാർ, പി.എച്ച്. ശിഹാബുദ്ധീൻ എന്നിവർ നേതൃത്വം നൽകി.

Share this story