സാമൂഹിക വിരുദ്ധര്‍ തീയിട്ടു; പാലക്കാട്ട് യുവകര്‍ഷകന്റെ 32 തെങ്ങുകള്‍ കത്തിനശിച്ചു

google news
aaaa

പാലക്കാട്: സാമൂഹിക വിരുദ്ധര്‍ തീയിട്ടതിനെത്തുടര്‍ന്ന് യുവകര്‍ഷകന്റെ 32 തെങ്ങുകള്‍ കത്തിനശിച്ചു. കുറ്റിപ്പള്ളം ചന്ദനപിള്ളചള്ള വി. മണികണ്ഠന്റെ(43) പറമ്പിലുള്ള തെങ്ങുകളാണ് അഗ്നിക്കിരയായത്. ഞായറാഴ്ച രാത്രിയാണ് സംഭവം. 20 കായ്ഫലമുള്ള തെങ്ങുകളും 12 തെങ്ങിന്‍ തൈകളും പൂര്‍ണമായും നശിച്ചു. തീ പടരുന്നതു കണ്ട മണികണ്ഠന്റെ അമ്മ ലക്ഷ്മിയും സ്ഥലത്തുണ്ടായിരുന്നവരും ചേര്‍ന്നാണ് തീയണച്ചത്.

ആഴ്ച്ചകള്‍ക്കു മുന്‍പും സമീപ പ്രദേശങ്ങളില്‍ സാമൂഹിക വിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചിരുന്നു. മുന്‍പ് കുറ്റിക്കാടിനു തീയിട്ടതിനെത്തുടര്‍ന്ന് പടര്‍ന്നു പിടിച്ച് മിഥുനം ഗാര്‍ഡനിലെ സ്വകാര്യ വ്യക്തിയുടെ 17 മാവുകള്‍ കത്തി നശിച്ചിരുന്നു. പ്രദേശത്തെ സാമൂഹിക വിരുദ്ധരുടെ ശല്യം വര്‍ധിച്ചു വരികയാണെന്നും തീയിടുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Tags