​ചുട്ടുപൊള്ളി പാലക്കാട്

hot

പാലക്കാട്:  വേനലിൽ ചുട്ടുപൊള്ളി പാലക്കാട് .ചൂടി​ന്റെ തീ​വ്ര​ത വ​ർ​ധി​ച്ച​ത് വലിയ ആശങ്കയിലേക്കാണ് നയിച്ചിരിക്കുന്നത് . ഫെ​ബ്രു​വ​രി ആ​ദ്യ​ആ​ഴ്ച​യി​ൽ ഉ​യ​ർ​ന്ന ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് പാ​ല​ക്കാ​ട്ടാ​യി​രു​ന്നു 40.6 ഡി​ഗ്രി സെ​ൽ​ഷ്യ​സ്. മ​ല​മ്പു​ഴ ഡാം 39.2, ​മ​ങ്ക​ര 38.9, ഒ​റ്റ​പ്പാ​ലം 38.7 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ചൂ​ടും അ​നു​ഭ​വ​പ്പെ​ട്ടു.

എ​രി​മ​യൂ​രി​ൽ 40 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തെ​ങ്കി​ലും ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മി​ല്ല. കാ​റ്റി​ന്റെ ദി​ശ​യ​നു​സ​രി​ച്ച് കൂ​ടി​യ ഉ​ഷ്ണം പി​ന്നീ​ട് മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്ക് മാ​റി​യെ​ന്ന​ത് തെ​ല്ല് ആ​ശ്വാ​സ​മാ​ണെ​ങ്കി​ലും ജ​ല​ക്ഷാ​മം, വ​ര​ൾ​ച്ച, വി​ള​നാ​ശം എ​ന്നി​വ​യു​ടെ ഭീ​ഷ​ണി നി​ല​നി​ൽ​കു​ന്നു.

ര​ണ്ടു​വ​ർ​ഷ​മാ​യി വേ​ന​ലി​ൽ ഉ​ഷ്ണ​ത്തി​ന്റെ തോ​തി​ൽ വ​ർ​ധ​ന​യു​ണ്ട്. ആ​ഗോ​ള​ത​ല അ​ന്ത​രീ​ക്ഷ മാ​റ്റ​ത്തി​നൊ​പ്പം പ്രാ​ദേ​ശി​ക ഘ​ട​ക​ങ്ങ​ളും ഇ​തി​ന് കാ​ര​ണ​മാ​ണ്. കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം സം​സ്ഥാ​ന​ത്ത് സ്ഥാ​പി​ച്ച ഓ​ട്ടോ​മാ​റ്റി​ക് വെ​ത​ർ സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള ഡാ​റ്റ​ക​ൾ ല​ഭ്യ​മാ​യി തു​ട​ങ്ങി​യെ​ങ്കി​ലും, തു​ട​ക്ക​ത്തി​ലു​ള സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ ക​ണ​ക്കു​ക​ളെ ബാ​ധി​ക്കു​ന്നെ​ന്നാ​ണ് പ​രാ​തി. ചി​ല​തി​ൽ ഡാ​റ്റ​ക​ൾ കൃ​ത്യ​മ​ല്ല.

താ​ര​ത​മ്യം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത​വ​ണ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​നു​ഭ​വി​ച്ച ഉ​ഷ്ണ​ത്തി​ന്റെ അ​ള​വും ല​ഭ്യ​മ​ല്ല വെ​ത​ർ സ്റ്റേ​ഷ​നി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ഇ​തി​ൽ കൂ​ടു​ത​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ ഗ​വേ​ഷ​ക​ർ നി​രീ​ക്ഷി​ക്കു​ന്നു

Tags