പാലക്കാട് തന്നാൽ കേരളവും അങ്ങ് എടുക്കും : കേന്ദ്ര മന്ത്രി സുരേഷ് ഗോപി

suresh gopi1

പാലക്കാട് : പാലക്കാട് തന്നാൽ കേരളം ഞങ്ങൾ എടുക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പാലക്കാട് ഉപതെരഞ്ഞെടുപ്പിനുള്ള ബി ജെ പി ഒരുക്കം തുടങ്ങിയ പ്രചരണ പരിപാടിയുടെ ഉദ്ഘാടന വേദിയിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.

കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനുമുള്ള സ്വീകരണത്തോടെയാണ് പാലക്കാട് ഉപ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി ജെ പി തുടക്കം കുറിച്ചത്.

തുടർച്ചയായ നഗരസഭാ ഭരണവും കഴിഞ്ഞ 2 നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാലക്കാട് മണ്ഡലത്തിൽ രണ്ടാമതെത്തിയതിന്‍റെ ആത്മവിശ്വാസവുമാണ് ബി ജെ പിയുടെ കൈമുതൽ. തൃശൂരിലെ ജയം പാലക്കാടും ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

മാത്തൂർ, കണ്ണാടി, പിരായിരി പഞ്ചായത്തുകളിലും പാലക്കാട് നഗരസഭാ പരിധിയിലും അടിത്തട്ടിൽ പ്രവർത്തനം തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ ശ്രീധരനെ ഇറക്കി ഇഞ്ചോടിഞ്ച് മത്സരം കാഴ്ച വെച്ച ബി ജെ പി ഇത്തവണ വിജയം ഉറപ്പിച്ചാണ് പോരിനിറങ്ങുന്നത്.

സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ എന്നിവരുടെ പേരുകളാ സജീവ പരിഗണനയിലുള്ളത്. തൃശൂരിൽ കരുവന്നുർ ചർച്ചയാക്കിയ ബി ജെ പി പാലക്കാട്‌ മെഡിക്കൽ കോളേജ് തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Tags