പാലക്കാട് ശ്രീനിവാസന്‍ കൊലപാതക കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

google news
Palakkad Srinivasan absconding accused arrested

പാലക്കാട്: ആര്‍എസ്എസ് അംഗമായിരുന്ന ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകനായ ഷഫീഖിനെ കൊല്ലത്ത് നിന്നാണ് ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഷഫീഖ് കേസിലെ 65-ാം പ്രതിയാണ്. 

കേസിലെ ഒന്നാം പ്രതിയായ കെ.സി അഷ്റഫിനെ കൃത്യത്തിനായി നിയോഗിച്ചത് ഷഫീഖ് ആണെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരുടെ വാദം. 2022 ഏപ്രില്‍ 16നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. കേസില്‍ ആദ്യ കുറ്റപത്രം 2023 മാര്‍ച്ചിലും രണ്ടാമത്തെ കുറ്റപത്രം അതേ വര്‍ഷം നവംബറിലും എന്‍.ഐ.എ സമര്‍പ്പിച്ചിരുന്നു.

Tags