പാലക്കാട് മര്‍ദ്ദനമേറ്റ് മരിച്ച യുവാവിന്‍റെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്
crime1

പാലക്കാട്: പാലക്കാട് മര്‍ദ്ദനമേറ്റ് മരിച്ച യുവാവിന്‍റെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. തലയിൽ നിന്ന് രക്തസ്രാവമുണ്ടായി. മര്‍ദ്ദനത്തില്‍ കാലിനും പരുക്കുണ്ടെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.

പാലക്കാട് നഗരത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പൊലീസ് ഉദ്യോഗസ്ഥനും സഹോദരനും ചേർന്നാണ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നത്. . യുവാവിന്‍റെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ റഫീക്കിനെ കൂടി കസ്റ്റഡിയിൽ എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. പാലക്കാട് വിക്ടോറിയ കോളേജ് ലേഡീസ് ഹോസ്റ്റലിന് സമീപത്ത് മാനസിക വെല്ലുവിളി നേരിടുന്ന അനസും സഹോദരങ്ങളായ ഫിറോസും റഫീഖും തമ്മിൽ തർക്കം ഉണ്ടായി. പിന്നീട് വിക്ടോറിയ കോളേജിന് മുന്നിലേക്ക് പൊലീസ് ഉദ്യോഗസ്ഥനായ റഫീക്കും ഫിറോസും ബൈക്കിലെത്തുകയും ബൈക്കിന്‍റെ പിറകിലിരുന്ന ഫിറോസ് ബാറ്റ് കൊണ്ട്  അനസിനെ രണ്ട് വട്ടം അടിക്കുകയുമായിരുന്നു. രണ്ടാമതെ അടി അനസിന്‍റെ തലയ്ക്കാണ് കൊണ്ടത്. അടി കൊണ്ടയുടൻ അനസ് നിലത്ത് വീണു. പരിക്കേറ്റ അനസിനെ റഫീക്കും ഫിറോസും ചേര്‍ന്നാണ്  ഓട്ടോറിക്ഷയിൽ കയറ്റി ജില്ലാ ആശുപത്രിയിലെത്തിച്ചത്. പക്ഷേ രാത്രിയോടെയാണ് മരണം സംഭവിക്കുകയായിരുന്നു.

Share this story