പാലക്കാട്ട് വീട്ടമ്മയെയും സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി

death

പാലക്കാട്: കടമ്പഴിപ്പുറത്ത് അഴിയന്നൂരിൽ വീട്ടമ്മയെയും സുഹൃത്തിനെയും തോട്ടത്തിലെ ഷെഡ്ഡിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കടമ്പഴിപ്പുറം അഴിയന്നൂർ ഉളിയങ്കൽ പുളിയാനി വീട്ടിൽ കുഞ്ഞിലക്ഷ്‌മി (38) അയൽവാസി ദിപേഷ് (38) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തായി വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ സ്വകാര്യവ്യക്തിയുടെ കവുങ്ങിന്‍തോട്ടത്തില്‍ വളം സൂക്ഷിക്കാനായി നിര്‍മിച്ച ഷെഡ്ഡിനുള്ളിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മരണത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നും കോങ്ങാട് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ ഹെൽപ് ലെെൻ നമ്പറിൽ വിളിക്കുക. നമ്പറുകൾ - 0471 - 2552056, 1056 )
 

Tags