പാലക്കാട് വീട്ടമ്മയെയും സുഹൃത്തിനെയും തോട്ടത്തിലെ ഷെഡ്ഡിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

fdh

പാലക്കാട്: കടമ്പഴിപ്പുറത്ത് വീട്ടമ്മയെയും സുഹൃത്തിനെയും തോട്ടത്തിലെ ഷെഡ്ഡിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ സ്വകാര്യവ്യക്തിയുടെ കവുങ്ങിന്‍തോട്ടത്തില്‍ വളം സൂക്ഷിക്കാനായി നിര്‍മിച്ച ഷെഡ്ഡിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കടമ്പഴിപ്പുറം അഴിയന്നൂര്‍ ഉളിയങ്കല്‍ പുളിയാനി വീട്ടില്‍ കുഞ്ഞിലക്ഷ്മി, പുളിയാനി വീട്ടില്‍ ദീപേഷ് (38) എന്നിവരാണ് മരിച്ചത്. ദുരൂഹതകളില്ലെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറഞ്ഞു.
 

Tags