പാലക്കാട് കോണ്‍ഗ്രസ് ഡിസിസി ജനറല്‍ സെക്രട്ടറി ഷൊര്‍ണൂര്‍ വിജയൻ സിപിഐഎമ്മില്‍ ചേര്‍ന്നു

google news
vijayan

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് ഡിസിസി ജനറല്‍ സെക്രട്ടറി സിപിഐഎമ്മില്‍ ചേര്‍ന്നു. ഷൊര്‍ണൂര്‍ നഗരസഭാംഗം ഷൊര്‍ണൂര്‍ വിജയനാണ് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

ആത്മാര്‍ത്ഥതയില്ലാത്തവരാണ് പാലക്കാട്ടെ കോണ്‍ഗ്രസ് നേതൃത്വം. അതുകൊണ്ടാണ് ഞാന്‍ സിപിഐഎമ്മിലേക്ക് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് വഴി തെറ്റി സഞ്ചരിക്കുന്നു എന്നും കോണ്‍ഗ്രസ് വര്‍ഗീയതയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്നും ഷൊര്‍ണൂര്‍ വിജയന്‍ പറഞ്ഞു.

Tags