പാലക്കാട് ബാറിലെ വധശ്രമ കേസ് : പ്രതികൾ അറസ്റ്റിൽ
arrest

പാലക്കാട്: ചന്ദ്രനഗറിലെ ബാറിനകത്ത് വെച്ച് യുവാവിനോട് ഗ്ലാസ് എടുത്ത് മാറ്റാൻ പറഞ്ഞത് കേൾക്കാത്തതിലെ വിരോധം വെച്ച് കുപ്പി ഗ്ലാസ് കൊണ്ട് തലക്കും മുഖത്തും മറ്റും അടിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ജൂലൈ 22 നാണ് കേസിനാസ്പദമായ സംഭവം.

പുതുശ്ശേരി വേയൂർ മണികണ്ഠൻ (26), വേനോലി നെല്ലിക്കൽ പറമ്പ് പ്രശാന്ത് (കോശൻ - 28), തെക്കേത്തറ കാച്ചാത്ത് മണിക്കുട്ടൻ (22) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

Share this story