തച്ചങ്കാട് സുധീഷ് കൊലപാതക ശ്രമ കേസ് ; പ്രധാന പ്രതികള്‍ പിടിയില്‍ ​​​​​​​
arrest

പാലക്കാട്: തച്ചങ്കാട് സുധീഷ് എന്നയാളെ വീട് കയറി ആക്രമിക്കുകയും കമ്പിവടികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താനും ശ്രമിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. അയ്യപ്പന്‍കാവ് സ്വദേശികളായ കിഷോര്‍, അനീഷ്, അലാംത്തോട് സ്വദേശി കിഷോര്‍ എന്നിവരെയാണ് തമിഴ്‌നാട് ഒളിവില്‍ കഴിഞ്ഞുവരുന്നതിനിടെ കുഴല്‍മന്ദം പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍. രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
മെയ് ഒന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം. മദ്യത്തിനും മയക്കുമരുന്നിന്നും അടിമകളായ പ്രതികള്‍ക്ക് വേറെയും അടിപിടി കേസുകളുള്ളതായി പറയുന്നു. സംഭവത്തിന് ശേഷം മൊബൈല്‍ ഓഫ് ചെയ്ത് ഒളിവില്‍ പോയ സംഘത്തെ അതിസമര്‍ത്ഥമായാണ് തമിഴ്‌നാട് നിന്നും പോലീസ് അറസ്റ്റു ചെയ്തത്. പോലീസ് സംഘത്തെ കണ്ട് കിഷോറും കൂട്ടാളികളും ഓടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടാന്‍ അവസരം നല്‍കാതെ പിടികൂടുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. അന്വേഷണ സംഘത്തില്‍ എസ്.ഐമാരായ എച്ച്. ഹര്‍ഷാദ്, സി.കെ. സുരേഷ്, എ.എസ്.ഐ. ഉണ്ണികൃഷ്ണന്‍, എസ്.സി.പി.ഒമാരായ ബ്ലസന്‍, രാജേഷ് ബവീഷ് ഗോപാല്‍, നിഷാന്ത് എന്നിവരും ഉണ്ടായിരുന്നു.
 

Share this story