പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ വാഹനാപകടം ; യുവാവിന് പരിക്ക്
accident

കല്ലടിക്കോട്: പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. മലപ്പുറം മേലാറ്റൂർ എടപറ്റ കരിങ്കാളി ക്ഷേത്രത്തിന് സമീപം രാജ് വില്ലയിൽ രാജ സുകുമാരൻ മകൻ അതുൽ രാജ് (22) നാണ് കൈക്കും ദേഹമാസകലവുംപരിക്ക്. ഇയാളെ ആദ്യം തച്ചമ്പാറ സ്വകാര്യ ആശുപത്രിയിലെ പ്രഥമ ശുശ്രൂഷക്ക് ശേഷം വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകീട്ട് 4.45 ഓടെ കരിമ്പ പനയമ്പാടത്തിന് സമീപം ദുബൈ കുന്നിലാണ് അപകടം. മണ്ണാർക്കാട്ട് നിന്ന് മീൻ ഇറക്കി പാലക്കാട്ടേക്ക് വരുന്ന ടെമ്പോ നിയന്ത്രണംവിട്ട് എതിരെ വന്ന ഓട്ടോറിക്ഷയും ബൈക്കുമായാണ് കൂട്ടിയിടിച്ചത്.

ഈയിടെ ദേശീയപാത പരുക്കനാക്കിയ സ്ഥലത്തിനടുത്താണ് സംഭവം. പരിക്കേറ്റയാളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. 

Share this story