പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് മരണം

accident
accident

പാലക്കാട് : പാലക്കാട് പുതുപ്പരിയാരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ ഇന്ന് പുലർച്ചെയാണ് അപകടം.

 അമിതവേഗത്തിലെത്തിയ ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് പൂർണമായും കത്തിനശിച്ചു. യുവാക്കൾ ഹെൽമെറ്റ് ധരിച്ചിരുന്നില്ല.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

Tags