ലോഡ്ജില്‍ പൊലീസ് ചമഞ്ഞ് ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍
rape
പട്ടാമ്പിയിലെ ലോഡ്ജില്‍ ആണ്‍ സുഹൃത്തിനൊപ്പം കഴിയുകയായിരുന്നു യുവതി. ഇതിനിടെ തൊട്ടടുത്ത റൂമില്‍ താമസിക്കാനെത്തിയ പ്രതികള്‍ പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി.

പാലക്കാട് പട്ടാമ്പിയില്‍ പൊലീസ് ചമഞ്ഞ് ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കേസില്‍ മൂന്ന് പ്രതികളെ തൃത്താല പൊലീസ് പിടികൂടി. അഞ്ചു പേര്‍ക്കെതിരെയാണ് യുവതിയുടെ പരാതി.

വല്ലപ്പുഴ സ്വദേശി അബ്ദുള്‍ വഹാബ്, മട്ടാഞ്ചേരി സ്വദേശി സജു കെ.സമദ്, തൃശൂര്‍ സ്വദേശി മുഹമ്മദ് ഫാസില്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ടു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

പട്ടാമ്പിയിലെ ലോഡ്ജില്‍ ആണ്‍ സുഹൃത്തിനൊപ്പം കഴിയുകയായിരുന്നു യുവതി. ഇതിനിടെ തൊട്ടടുത്ത റൂമില്‍ താമസിക്കാനെത്തിയ പ്രതികള്‍ പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി.

 ആള്‍മാറാട്ടം, പണംതട്ടാന്‍ ശ്രമം, പീഡനശ്രമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്ക് എതിരെ ചമുത്തിയിട്ടുള്ളത്. പെണ്‍കുട്ടി പട്ടികജാതി വിഭാഗത്തില്‍ പെട്ടെതിനാല്‍ ഷൊര്‍ണൂര്‍ ഡിവൈഎസ്പി വി സുരേഷിനാണ് അന്വേഷണ ചുമതല.

Share this story