കൂടെ നടന്ന് പറ്റിക്കുന്നതാണ് കോണ്‍ഗ്രസിന്റെ ശീലം; മുരളീധരനും വൈകാതെ ബിജെപിയിൽ എത്തും; പത്മജ

google news
padmaja murali

കോൺഗ്രസിനെതിരെ വീണ്ടും വിമർശനവുമായി പത്മജ വേണുഗോപാല്‍. കൂടെ നടന്ന് പറ്റിക്കുന്നതാണ് കോണ്‍ഗ്രസിന്റെ ശീലമെന്നും ഇനിയും മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ ബിജെപിയിലേക്ക് വരാനുണ്ടെന്നും പത്മജ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവും തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ മുരളീധരന്‍ വൈകാതെ ബിജെപിയിലേക്കെത്തുമെന്നും സഹോദരിയും ബിജെപി പ്രവര്‍ത്തകയുമായ പത്മജ വേണുഗോപാല്‍ പറഞ്ഞു. മുരളീധരനെ ഒപ്പമുള്ളവര്‍ കുളിപ്പിച്ച് കിടത്തും. കൂടെ നടന്ന് പറ്റിക്കുന്നതാണ് കോണ്‍ഗ്രസിന്റെ ശീലമെന്നും പത്മജ ആരോപിച്ചു.