ജനവാസമേഖലയില്‍ വീണ്ടും പടയപ്പ ; കെഎസ്ആർടിസി ബസിനുള്ളില്‍ തുമ്പിക്കൈയിട്ട് പരതി

google news
padayappa

മൂന്നാർ: വീണ്ടും ജനവാസ മേഖലയിൽ  പടയപ്പ. കുമളി മൂന്നാർ സംസ്ഥാന പാതയിൽ ലോക്കാട് എസ്റ്റേറ്റിന് സമീപം നിലയുറപ്പിച്ച ആന ​കെ.എസ്.ആർ.ടി.സി. ബസിനുള്ളിലേക്ക് തുമ്പികൈയിട്ട് പരതിയെങ്കിലും പിൻവാങ്ങി. റാപ്പിഡ് ആക്ഷന്‍ ടീം (ആർ.ആർ.ടി) സ്ഥലത്തെത്തി ജനവാസ മേഖലയിൽ നിന്ന് ആനയെ തുരത്തി.

തിങ്കളാഴ്ച രാവിലെ 6.45 ഓടെ ലോക്കാട് ടോൾ പോസ്റ്റിന് സമീപം നിലയുറപ്പിച്ച ആന വാഹനങ്ങൾ കടന്നുപോകാതെ തടസ്സം സൃഷ്ടിക്കുകയായിരുന്നു. ചിന്നക്കനാലിൽ നിന്നുമെത്തിയ ആർ.ആർ.ടി സംഘം ആനയെ ചൊക്കനാട് ഭാഗത്തേക്ക് തുരത്തി. ​ഗതാ​ഗതം പുനസ്ഥാപിച്ചു.

കഴിഞ്ഞ കുറച്ചു നാളുകളായി മദപ്പാടിലായിരുന്ന പടയപ്പ വാഹനങ്ങൾ ആക്രമിക്കുന്നത് പതിവായിരുന്നു. എന്നാൽ ഇപ്പോൾ മദപ്പാട് മാറി ശാന്ത സ്വഭാവത്തിലേക്ക് എത്തിയെന്നാണ് വനം വകുപ്പ് അധികൃതർ നൽകുന്ന വിവരം. കെ.എസ്.ആർ.ടി.സി. ബസിന് സമീപം പടയപ്പ എത്തിയെങ്കിലും വാഹനം ആക്രമിക്കാതെ ഭക്ഷണം പരതുകയാണുണ്ടായത്.

Tags