മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം ; ജാഗ്രതാ നിർദേശം

google news
padayappa

അടിമാലി : ഇടുക്കി മൂന്നാറിൽ വീണ്ടും പടയപ്പ കാട്ടാനയുടെ ആക്രമണം. മാട്ടുപ്പെട്ടിയിൽ വരിയോരത്തെ കടകൾ കാട്ടാന തകർത്തു. മദപ്പാടാണ് കാട്ടാനയുടെ ആക്രമണത്തിന് കാരണമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കൂടാതെ, ഇന്ന് ദേവികുളം മിഡിൽ ഡിവിഷനിൽ കാട്ടാനകൂട്ടം രണ്ട് കടകൾ തകർത്തിരുന്നു. ആറ് ആനകളാണ് ആക്രമണം നടത്തിയത്. പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസവും കാട്ടാന മാട്ടുപ്പെട്ടിയിൽ അക്രമം നടത്തിയിരുന്നു. മാട്ടുപ്പെട്ടി ബോട്ട് ലാൻഡിങ്ങിന് സമീപത്തെ വരിയോര കടകൾ തകർത്ത കാട്ടാന കരിമ്പും ചോളവും തിന്നിരുന്നു. 

Tags