ഇടുക്കി ജനവാസ മേഖലയിൽ വീണ്ടും പടയപ്പയും ചക്കകൊമ്പനും

google news
padayappa

ഇടുക്കി: ജനവാസ മേഖലയിൽ ഇറങ്ങി കാട്ടാനകൾ. കഴിഞ്ഞദിവസം രാത്രിയിൽ ദേവികുളം എസ്റ്റേറ്റ് ഫാക്ടറിക്ക് സമീപമെത്തിയ പടയപ്പ സ്ഥലത്ത് തമ്പടിച്ചിരുന്നു . രാത്രിയും പകലും ആർ ആർ ടി സംഘം പടയപ്പയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

അതേസമയം സിങ്ക്കണ്ടം സെൻറ് തോമസ് പള്ളിയുടെ സംരക്ഷണവേലി ആന തകർത്തു. ഏലം കൃഷിയും നശിപ്പിച്ചിട്ടുണ്ട്.  മുറിവാലൻ കൊമ്പൻ ആണ് പ്രദേശത്ത് ഉണ്ടായിരുന്നതെന്നാണ് വനം വകുപ്പ് പറയുന്നത്. എന്നാൽ ചക്കകൊമ്പൻ തന്നെയാണ് മേഖലയിൽ ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.

Tags