പി വി അന്‍വറിന് കേരള രാഷ്ട്രീയത്തില്‍ അലഞ്ഞു തിരിയേണ്ട ഗതികേട് വരും ; രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി

sivankutty
sivankutty

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ രൂക്ഷ പരാമര്‍ശങ്ങളെ പ്രതിരോധിച്ച് സിപിഐഎം നേതാക്കള്‍. ഉത്തരം താങ്ങുന്നു എന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി വി അന്‍വറെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 


ഇടതുപക്ഷത്തിന്റെ വോട്ട് നേടിയാണ് അന്‍വര്‍ നിലമ്പൂരില്‍ ജയിച്ചതെന്നും അന്‍വറിന്റെ ഇപ്പോഴത്തെ നിലപാട് നിലമ്പൂരിലെ വോട്ടര്‍മാര്‍ക്കെതിരാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ജീവന്‍ നല്‍കിയും രക്തം നല്‍കിയും ആയിരങ്ങള്‍ പടുത്തുയര്‍ത്തിയ ഈ പ്രസ്ഥാനത്തിനെ അന്‍വര്‍ എന്ന കളയ്ക്ക് ഒരു ചുക്കും ചെയ്യാനാകില്ലെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

'കേരളത്തിലെ ഏറ്റവും കൂടുതല്‍ ബഹുജന പിന്തുണയുള്ള പാര്‍ട്ടിയാണ് സിപിഐഎം. ജീവന്‍ നല്‍കിയും രക്തം നല്‍കിയും ആയിരങ്ങള്‍ പടുത്തുയര്‍ത്തിയ ഈ പ്രസ്ഥാനത്തിനെ അന്‍വര്‍ എന്ന കളയ്ക്ക് ഒരു ചുക്കും ചെയ്യാനാകില്ല. പാര്‍ട്ടി അണികള്‍ ഇതുവരെ ക്ഷമിച്ചു. എന്നാല്‍ പാര്‍ട്ടി അണികളുടെ ക്ഷമ പരീക്ഷിക്കുകയാണ് അന്‍വര്‍ ചെയ്യുന്നത്. കേരള രാഷ്ട്രീയത്തില്‍ അലഞ്ഞു തിരിയേണ്ട ഗതികേട് വരും പി വി അന്‍വറിന് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. . ആരോപണങ്ങള്‍ ദിനവും ഉന്നയിക്കുക എന്നല്ലാതെ ഒരു തെളിവ് പോലും ഹാജരാക്കാന്‍ പി വി അന്‍വറിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ കരിവാരി തേക്കാനുള്ള ശ്രമം നടത്തുന്ന അന്‍വര്‍ ആരുടെ അച്ചാരമാണ് വാങ്ങിയത് എന്ന് താമസിയാതെ വ്യക്തമാകും,' ശിവന്‍കുട്ടി പറഞ്ഞു.

Tags