മുഖ്യമന്ത്രിയുടെ കുടുംബത്തോട് എന്ത് നീതിയാണ് പ്രതിപക്ഷം കാട്ടുന്നത്; പി വി അന്‍വര്‍

google news
pv anwar

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കുടുംബത്തോട് എന്ത് നീതിയാണ് പ്രതിപക്ഷം കാട്ടുന്നതെന്ന് സഭയില്‍ പി വി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിയുടെ കുടുംബത്തിലെ അംഗങ്ങളെ പോലും വെറുതെ വിടുന്നില്ലെന്നും എത്രകാലമായി ഈ ആക്ഷേപങ്ങള്‍ തുടങ്ങിയിട്ടെന്നും പ്രതിപക്ഷത്തോട് പി വി അന്‍വര്‍ ചോദിച്ചു.

ഇപ്പോള്‍ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നു. ഇത്തരമൊരു ഏജന്‍സിയെക്കുറിച്ച് നമ്മള്‍ ഇതിനു മുമ്പ് കേട്ടിട്ടുണ്ടോ. കാലചക്രം തിരിഞ്ഞു വരുമെന്നും അന്‍വര്‍ പറഞ്ഞു.

Tags