മു​​​ഖ്യ​​​മ​​​ന്ത്രിയുടെ പൊ​​​ളി​​​റ്റിക്കൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പി ശശി ചുമതലയേറ്റു : പൊലിസിൽ വൻ അഴിച്ചുപണി ഉണ്ടായേക്കും
p sasi

കണ്ണൂർ : മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ പൊ​​​ളി​​​റ്റിക്കൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പി. ​​​ശ​​​ശി ചു​​​മ​​​ത​​​ല​​​യേ​​​റ്റതോടെ പൊലീസിൽ വൻ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. പൊലിസിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് സി.പി.എം സംസ്ഥാന സമ്മേളനത്തിൽ ഉൾപ്പെടെ വിമർശനമുയർന്നതോടെയാണ് പൊലിസ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ലക്ഷ്യമിടുന്നത്.

രാഷ്ട്രീയ കൊലപാതകങ്ങളും വർഗീയ സ്പർദ്ധ നിറഞ്ഞ പ്രവർത്തനങ്ങളും ഏറി വരുന്ന പശ്ചാത്തലത്തിൽ ക്രമസമാധാന പാലനം ശക്തിപ്പെടുത്തുകയാണ് സി.പി.എം തീരുമാനം
സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് നോ​​​ർ​​​ത്ത് ബ്ലോ​​​ക്കി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ കാ​​​ബി​​​ന്‍റെ എ​​​തി​​​ർ​​​വ​​​ശ​​​ത്താ​​​​​​ണ് ഓ​​​ഫീ​​​സ്. 

ശ​​​ശി​​​യെ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ച്ചുകൊ​​​ണ്ടു​​​ള്ള ഉ​​​ത്ത​​​ര​​​വ് 
ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യി​​​രു​​​ന്നു.ക​​​ണ്ണൂ​​​ർ പെരളശേരി മാവിലായി സ്വ​​​ദേ​​​ശി​​​യാ​​​യ പി. ​​​ശ​​​ശി 1996-2001 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ മുഖ്യമന്ത്രി ഇ.​​​കെ. നാ​​​യ​​​നാ​​​രുടെ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്നു.

Share this story