പി വി അന്‍വറിനെതിരെ നിയമനടപടിക്കൊരുങ്ങി പി ശശി

psasi
psasi

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. പാര്‍ട്ടിയുമായി ആലോചിച്ച ശേഷം നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പി വി അന്‍വര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടതിന് പിന്നാലെയാണ് നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ പി ശശി ഒരുങ്ങുന്നത്. 

സ്ത്രീകളോട് മോശമായി പെരുമാറി, കച്ചവടക്കാര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിച്ച് ലക്ഷങ്ങള്‍ തട്ടി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പി ശശിക്കെതിരെ പി വി അന്‍വര്‍ ഉന്നയിച്ചത്. ഷാജന്‍ സ്‌കറിയ വിഷയത്തില്‍ ഇടപെടുന്ന സമയത്ത് താനും പി ശശിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായെന്നും അന്‍വര്‍ പറഞ്ഞിരുന്നു. 

അതേസമയം ആരോപണങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പി ശശി തയ്യാറായിട്ടില്ല. എല്ലാം മുഖ്യമന്ത്രിയും പാര്‍ട്ടിയും പറഞ്ഞിട്ടുണ്ട്. അതില്‍ കൂടുതലൊന്നും വ്യക്തിപരമായി പറയാന്‍ ഇല്ലെന്നായിരുന്നു പി ശശിയുടെ പ്രതികരണം. 

Tags