ദൈവതുല്യനായി കാണുന്ന വ്യക്തിയാണ് അദ്ദേഹം, ഇത്ര പെട്ടെന്ന് നമ്മളെ വിട്ട് പോകുമെന്ന് കരുതിയിരുന്നതല്ല ; പി ജയചന്ദ്രനെ അനുസ്മരിച്ച് റിമി ടോമി

He is a God-like person, and we never thought he would leave us so soon; Rimi Tommy in memory of P Jayachandran
He is a God-like person, and we never thought he would leave us so soon; Rimi Tommy in memory of P Jayachandran

തിരുവനന്തപുരം : പ്രശസ്ത പിന്നണി ഗായകന്‍ പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ഗായിക റിമി ടോമി. ദൈവതുല്യനായി കാണുന്ന വ്യക്തിയാണ് അദ്ദേഹം. അസുഖ സംബന്ധമായി ചികിത്സയിലായിരുന്നെന്ന് അറിഞ്ഞിരുന്നു. എന്നാല്‍ ഇത്ര പെട്ടെന്ന് നമ്മളെ വിട്ട് പോകുമെന്ന് കരുതിയിരുന്നതല്ല.

എല്ലാ മലയാളികള്‍ക്കും താങ്ങാനാവാത്ത വിഷമം തന്നെയായിരിക്കും അദ്ദേഹത്തിന്റെ വിയോഗം. അദ്ദേഹം ഒരിക്കലും മരിക്കുന്നില്ല. എത്ര തലമുറ കഴിഞ്ഞാലും അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ നമ്മള്‍ അദ്ദേഹത്തെ ഓര്‍ത്തു കൊണ്ടിരിക്കുമെന്ന് റിമി ടോമി പറഞ്ഞു.

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ച രാത്രി 7.45-ഓടെയായിരുന്നു ജയചന്ദ്രന്റെ മരണം. അര്‍ബുദരോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് 3.30-ന് ചേന്ദമംഗലം പാലിയത്ത് വീട്ടില്‍. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് മൃതദേഹം തൃശ്ശൂര്‍ പൂങ്കുന്നത്ത് വീട്ടില്‍ എത്തിക്കും. പത്ത് മുതല്‍ 12 മണിവരെ തൃശ്ശൂര്‍ സംഗീത നാടക അക്കാദമിയില്‍ പൊതുദര്‍ശനം നടക്കും.

 

Tags