പി ജയചന്ദ്രന് വിട ; പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലും പൊതുദര്‍ശനം

Malayalam favorite singer P Jayachandran passed away
Malayalam favorite singer P Jayachandran passed away

കലാസാംസ്‌കാരിക രാഷ്ട്രീയ മേഖലയിലുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കും. 

അന്തരിച്ച ഗായകന്‍ പി ജയചന്ദ്രന്റെ മൃതദേഹം രാവിലെ തൃശ്ശൂര്‍ പൂങ്കുന്നത്തുള്ള തറവാട്ട് വീട്ടിലെത്തിക്കും. രാവിലെ എട്ടു മണി മുതല്‍ പത്തു മണി വരെ പൂങ്കുന്നത്തെ വീട്ടിലായിരിക്കും പൊതുദര്‍ശനം. തുടര്‍ന്ന് സംഗീത നാടക അക്കാദമിയുടെ തിയേറ്ററിലും പൊതുദര്‍ശനം തുടരും. ഉച്ചയ്ക്ക് 12:30 യോടെ വീണ്ടും പൂങ്കുന്നത്തെ തറവാട് വീട്ടിലേക്ക് കൊണ്ടുപോകും. കലാസാംസ്‌കാരിക രാഷ്ട്രീയ മേഖലയിലുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കും. 

നാളെ രാവിലെ എട്ട് മണിക്ക് പറവൂര്‍ ചേന്ദമംഗലത്തുള്ള പാലിയം തറവാട്ടുവീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. വൈകീട്ട് മൂന്നരയ്ക്ക് ആണ് സംസ്‌കാരം. ഇന്നലെ രാത്രി തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റിയിരുന്നു.

ഇന്നലെ വൈകീട്ട് ഏഴ് മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രാത്രി 7.54 നാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. 

Tags