ഓര്‍ത്തോഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലുള്ള പള്ളികളുടെ പട്ടിക കൈമാറണം : സുപ്രീം കോടതി

kannur vc placement  supreme court
kannur vc placement  supreme court

ഡല്‍ഹി : ഓര്‍ത്തോഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലുള്ള എല്ലാ പള്ളികളുടെയും വിശദാംശങ്ങള്‍ കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി.

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ മലങ്കര സഭയുടെ കീഴിയിലുള്ള പള്ളി ഭരണത്തില്‍ തല്‍സ്ഥിതി തുടരാനും സുപ്രീംകോടതി നിര്‍ദേശിച്ചു. അതേസമയം ആവശ്യമായ സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് നിയമപരമായി ഇടപെടാം എന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഓര്‍ത്തോഡോക്സ്, യാക്കോബായ തര്‍ക്കവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പതിനേഴാം തീയതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ പകര്‍പ്പ് ഇന്നാണ് പുറത്തുവന്നത്. ഇടവക രജിസ്ട്രികള്‍ കൈമാറാന്‍ ഇരുവിഭാഗങ്ങള്‍ക്കും സുപ്രീംകോടതി അനുമതി നല്‍കി.

കേസില്‍ ജനുവരി 29, 30 തീയതികളില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനോട് അഞ്ച് വിഷയങ്ങളിലെ വിശദാംശങ്ങള്‍ കൈമാറാനാണ് ജസ്റ്റിസ് മാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ച് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Tags