വിഴിഞ്ഞം ; നാലാം വട്ട ചര്‍ച്ച ഇന്ന്
vizhinjam

വിഴിഞ്ഞം സമരസമിതിയുമായി നാലാം വട്ട ചര്‍ച്ച ഇന്ന്. വാണിജ്യ തുറമുഖ കവാടത്തിലെ സമരം 65 ദിവസത്തിലെത്തി നില്‍ക്കെയാണ് സമരസമിതിയുമായി മന്ത്രിതല ഉപസമിതി ചര്‍ച്ച നടത്തുന്നത്. രാവിലെ 11ന് തൈയ്ക്കാട് ഗസ്റ്റ്‌ഹൌസില്‍ വച്ചാണ് ചര്‍ച്ച.
തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് തീരശോശനം പഠിക്കണമെന്നും മണ്ണെണ്ണ സബ്‌സിഡി അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കാത്തത്. സമരസമിതി നേതാക്കള്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ഗാന്ധിയുമായും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

Share this story