കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള പണം നല്‍കി ഉമ്മന്‍ ചാണ്ടിയുടെ കുടുംബം

francis george

കോട്ടയം: യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള പണം നല്‍കി ഉമ്മന്‍ ചാണ്ടിയുടെ കുടുംബം. ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ സ്ഥാനാര്‍ത്ഥിക്ക് പണം കൈമാറി. എംഎല്‍എ ചാണ്ടി ഉമ്മന്റെയും യുഡിഎഫ് നേതാക്കളുടേയും സാന്നിധ്യത്തിലായിരുന്നു പണം കൈമാറിയത്.

പുതുപ്പള്ളി പള്ളിയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ് ഉമ്മന്‍ ചാണ്ടിയുടെ ഖബറിടത്തിലെത്തി. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ കരുത്താകുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പ്രതികരിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് വ്യാഴാഴ്ച്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും.