കട്ടപ്പന ഇരട്ടക്കൊലപതാക കേസിലെ പ്രതിയ്‌ക്കെതിരെ ഒരു ബലാത്സംഗ കേസ് കൂടി

google news
kattappana

കട്ടപ്പന ഇരട്ടക്കൊലപതാക കേസിലെ പ്രതിയായ നിതീഷിനെതിരെ ഒരു ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്ത സംഭവത്തിലാണ് പൊലീസ് ഒരു ബലാത്സംഗ കേസ് കൂടി നിതീഷിനെതിരെ ചുമത്തിയത്. നേരത്തെ സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്തതിന് കേസ് എടുത്തിരുന്നു. സുഹൃത്തിന്റെ സഹോദരിയെ വിവാഹദോഷം മാറാണെന്ന പേരില്‍ പ്രതീകാത്മകമായി കല്യാണം കഴിക്കുകയായിരുന്നു. തുടര്‍ന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ വീട്ടുകാര്‍ക്ക് അപകടം സംഭവിക്കും എന്ന് വിശ്വസിപ്പിച്ച് പലതവണ ബലാത്സംഗം ചെയ്തു. ഈ സംഭവത്തിലാണ് പുതിയ കേസ്. 

Tags