കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി

dead

കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി. പത്തനംതിട്ട തുലാപ്പള്ളി സ്വദേശി ബിജുവാണ് (58 ) കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഒന്നരയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. വീടിന് സമീപം കാട്ടാന എത്തി കൃഷി നശിപ്പിച്ചതിനെ തുടര്‍ന്ന് ആനയെ ഓടിക്കാന്‍ ബിജു ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ബിജുവും ഭാര്യയും മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. ബിജു ഓട്ടോ ഡ്രൈവറാണ്.

പ്രദേശത്തേക്ക് വനപാലകരും പൊലീസുമെത്തിയിട്ടുണ്ട്. ബിജുവിന്റെ മൃതദേഹം പുരയിടത്തില്‍ നിന്നും മാറ്റി. ജില്ലാ കളക്ടര്‍ സ്ഥലത്തെത്തി പ്രദേശവാസികളുമായി സംസാരിച്ചു. മുന്‍പും നിരവധി തവണ കാട്ടാനയുടെ ശല്യമുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ജില്ലാ ഭരണകൂടം അടിയന്തിരമായി വിഷയത്തില്‍ ഇടപെടുകയും ജില്ലാ കളക്ടര്‍ സംഭവ സ്ഥലത്തേക്ക് എത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Tags