വയനാട് അമരക്കുനിയിൽ കടുവയെ പിടികൂടാൻ ഒരു കൂട് കൂടി സ്ഥാപിച്ചു

One more cage has been set up at Amarakuni in Wayanad to catch the tiger
One more cage has been set up at Amarakuni in Wayanad to catch the tiger

ബത്തേരി: അമരക്കുനിയിൽ കടുവക്കായി ഒരു കൂട് കൂടി സ്ഥാപിച്ചു. അമരക്കുനി ഭാഗത്ത് ഇറങ്ങിയ കടുവയെ പിടികൂടുന്ന ദൗത്യത്തിന്റെ ഭാഗമായി ഇന്ന് ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ മേഖല മുഴുവൻ മൂന്ന് സംഘങ്ങളായി തിരിഞ്ഞു പരിശോധന നടത്തി. വന്യജീവി സാങ്കേതത്തിന്റെ വനാതിർത്തി വരെ പരിശോധന തുടർന്നു.

പിന്നീട് രണ്ടു സ്ഥലങ്ങളിലായി കൂടുകൾ മാറ്റി സ്ഥാപിക്കുകയും പുതിയതായി ഒരു കൂട് കൂടി സ്ഥാപിക്കുകയും ചെയ്തു. കാട് പിടിച്ചു കിടക്കുന്ന തോട്ടങ്ങളിൽ തിരച്ചിലിനായി മുത്തങ്ങ ആന ക്യാമ്പിൽ നിന്നും കുങ്കിയാനകളായ വിക്രം, സുരേന്ദ്രൻ എന്നിവരെ കടുവാ സാന്നിധ്യമുണ്ടായിരുന്ന ഭാഗങ്ങളിൽ എത്തിച്ചു.

ആധുനിക തെർമൽ സ്കാനർ ക്യാമറ ഘടിപ്പിച്ച ഡ്രോണും തിരച്ചിലിനായി ഉപയോഗിച്ചു. ഏകോപനത്തിനായി സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്.കെ.രാമൻ മുഴുവൻ സമയവും അമരക്കുനി ഭാഗങ്ങളിലും ബേസ് ക്യാമ്പിലും സന്നിഹിതനായിരുന്നു.

Tags