കണ്ണൂർ വിമാന താവളം വഴിയുള്ള സ്വർണക്കടത്ത് ഒരു കാബിൻ ക്രൂ കൂടി അറസ്റ്റിൽ

google news
One more cabin crew arrested for smuggling gold through Kannur airport

കണ്ണൂർ : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ ഒരു ക്യാബിന്‍ ക്രൂ കൂടി അറസ്റ്റില്‍.എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനായ തില്ലങ്കേരി സ്വദേശി സുഹൈലിനെയാണ് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്.

പത്ത് വര്‍ഷമായി ക്യാബിന്‍ ക്രൂ ജോലി ചെയ്യുകയാണ് സുഹൈല്‍. കൊൽക്കത്ത സ്വദേശിനിയായ എയര്‍ ഹോസ്റ്റസ് സുരഭി ഖാത്തൂണ്‍ കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്തിന് പിടിയിലായിരുന്നു. സുരഭിയെ സ്വര്‍ണം കടത്താന്‍ നിയോഗിച്ചത് സുഹൈലെന്ന് ഡിആര്‍ഐ പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവുമായി കാബിന്‍ക്രൂവായ കൊല്‍ക്കത്താ സ്വദേശിനി അറസ്റ്റില്‍