അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ തനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ; ഡിജിപിക്ക് എഡിജിപി എം ആര്‍ അജിത് കുമാറിന്റെ വിചിത്ര കത്ത്
ഡിജിപിക്ക് എഡിജിപി എം ആര്‍ അജിത് കുമാറിന്റെ വിചിത്ര കത്ത്. തനിക്കെതിരെ നടക്കുന്ന അന്വേഷണത്തിലാണ് എഡിജിപിയുടെ നിര്‍ദേശം. അന്വേഷണ സംഘത്തിലെ കീഴുദ്യോഗസ്ഥര്‍ തനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടെന്നാണ് കത്തിലെ ഉള്ളടക്കം.
അന്വേഷണ സംഘത്തിലുള്ള ഐജിയും ഡിഐജിയും തനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടെന്നാണ് കത്തിലുള്ളത്. അന്വേഷണം കഴിയും വരെ രണ്ട് ഉദ്യോഗസ്ഥരും ഡിജിപിയെ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്ന് കത്തില്‍ പറയുന്നു. സര്‍ക്കാരോ ഡിജിപിയോ നിര്‍ദ്ദേശം നല്‍കുന്നതിന് പകരമാണ് സംവിധാനങ്ങളെ മറികടന്നുള്ള എഡിജിപിയുടെ കത്ത്.
അതേസമയം ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റുന്ന കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്യും. ഭൂരിഭാഗം അംഗങ്ങള്‍ക്കും അജിത്കുമാര്‍ തുടരുന്നതില്‍ എതിര്‍പ്പുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണ്ണായകമാകും