എംഎം മണിയുടെ മുഖത്തേക്ക് നോക്കുന്നത് ചുട്ട കശുവണ്ടി നോക്കുന്നത് പോലെ; ഒആര്‍ ശശി

google news
 o r sasi

ഇടുക്കി: സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ എംഎം മണിയ്ക്കെതിരെ അധിക്ഷേപ പരാമർശവുമായി കോൺഗ്രസ് ദേവികുളം മണ്ഡലം കൺവീനർ ഒ ആർ ശശി. ഡീൻ കുര്യക്കോസിന് സൗന്ദര്യമുള്ളത് അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് സൗന്ദര്യമുള്ളതുകൊണ്ടാണ്. ഡീനിനെ പ്രസവിച്ചത് സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിലാണെന്നും എന്നാൽ എം എം മണിയെ പ്രസവിച്ചത് ഏതോ പാറമടയിലാണെന്നും ഒ ആർ ശശി പറഞ്ഞു. 

എംഎം മണിയുടെ മുഖത്തേക്ക് നോക്കുന്നത് ചുട്ട കശുവണ്ടി നോക്കുന്നത് പോലെയാണെന്നും ഒ ആര്‍ ശശി അധിക്ഷേപിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെതിരായ എംഎം മണിയുടെ പരാമര്‍ശത്തിന് മറുപടിയായാണ് ഒ ആര്‍ ശശിയുടെ അധിക്ഷേപം. ഇന്നലെ മൂന്നാറില്‍ നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ ആയിരുന്നു ഒ ആര്‍ ശശിയുടെ വിവാദ പരാമര്‍ശം.

ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്ന എം പിയാണ് ഡീന്‍ കുര്യാക്കോസെന്നും ബ്യൂട്ടിപാര്‍ലറില്‍ കയറി വെള്ള പൂശീട്ട് പടോം എടുത്ത് നടക്കുകയാണെന്നും എം എം മണി കഴിഞ്ഞ ദിവസം അധിക്ഷേപിച്ചിരുന്നു. ജനങ്ങളോടൊപ്പം നില്‍ക്കാതെ ജനങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാതെ, ഷണ്ഡന്‍ എന്നും ഡീനിനെ എം എം മണി അധിക്ഷേപിച്ചിരുന്നു. ഇത് പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഒ ആര്‍ ശശിയുടെ അധിക്ഷേപ പ്രസംഗം.