ജ​ല​സം​ഭ​ര​ണി​ക്ക്​ മു​ക​ളി​ൽ നിന്ന് വീണ് വിദ്യാർഥിനി മരിച്ച സംഭവം ; നൂറ്റവൻപാറ സന്ദർശനം നിരോധിച്ചു

google news
noottanvan para

ചെ​ങ്ങ​ന്നൂ​ർ: നൂ​റ്റ​വ​ൻ​പാ​റ​യി​ലെ ജ​ല​സം​ഭ​ര​ണി​ക്ക്​ മു​ക​ളി​ൽ നി​ന്ന്​ വി​ദ്യാ​ർ​ഥി​നി വീ​ണു​മ​രി​ച്ച സം​ഭ​വ​ത്തി​ന്​ പി​ന്നാ​െ​ല പ്ര​ദേ​ശ​ത്തേ​ക്ക്​ സ​ന്ദ​ർ​ശ​ക​രെ നി​രോ​ധി​ച്ച്​ ചെ​ങ്ങ​ന്നൂ​ർ ആ​ർ.​ഡി.​ഒ നി​ർ​മ​ൽ​കു​മാ​ർ ഉ​ത്ത​ര​വി​ട്ടു.ചെ​ങ്ങ​ന്നൂ​ർ തി​ട്ട​മേ​ൽ ക​ല്ലു​മ​ഠ​ത്തി​ൽ ജ​നാ​ർ​ദ​ന​ൻ-​പു​ഷ്പ ദ​മ്പ​തി​ക​ളു​ടെ മ​ക​ളും മാ​വേ​ലി​ക്ക​ര​യി​ൽ ലാ​ബ് ടെ​ക്നീ​ഷ്യ​ൻ കോ​ഴ്സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ പൂ​ജ​യാ​ണ്​ (19) ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്.

നൂ​റ്റ​വ​ൻ​പാ​റ ജ​ല​സം​ഭ​ര​ണി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ യു​വ​തി മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​വും തു​ട​ർ​ന്നു​ണ്ടാ​യ നാ​ട്ടു​കാ​രു​ടെ പ​രാ​തി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നൂ​റ്റ​വ​ൻ​പാ​റ​യി​ലേ​ക്കു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ച​ത്.


17ന് ​വൈ​കി​ട്ട് 5.30 നാ​യി​രു​ന്നു അ​പ​ക​ടം.  സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ആ​ർ.​ഡി.​ഒ​യു​ടെ മു​ന്നി​ൽ സ​മീ​പ​വാ​സി​ക​ൾ ഈ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു.
പു​ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ നൂ​റ്റ​വ​ൻ​പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ജ​ല​സം​ഭ​ര​ണി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് നൂ​റ്റ​വ​ൻ​പാ​റ​യു​ടെ മു​ക​ളി​ലാ​ണ്. ഇ​തി​നു മു​ക​ളി​ൽ ക​യ​റി​യ യു​വ​തി അ​ബ​ദ്ധ​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന് ത​ല​ക്ക്​ ഗു​രു​ത​ര​ പ​രിക്കേ​റ്റ്​ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​ ബു​ധ​നാ​ഴ്ച​യാ​ണ്​ മ​രി​ച്ച​ത്

Tags