നഴ്സിങ് വിദ്യാർത്ഥിനി പോണ്ടിച്ചേരിയിൽ കടലിൽ മുങ്ങി മരിച്ചു

pondicheri

തൃശൂർ: നഴ്സിങ് വിദ്യാർത്ഥിനി പോണ്ടിച്ചേരിയിൽ കടലിൽ മുങ്ങി മരിച്ചു. ആറാട്ടുപുഴ വലിയഴീക്കൽ സ്വദേശിനി തറയിൽകടവ് പുത്തൻ മണ്ണേൽ ജയദാസ്- ലത ദമ്പതികളുടെ മകൾ ജയലക്ഷ്മിയാണ് (21) മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അപകടം.

പോണ്ടിച്ചേരിയിലെ ജിപ്മെർ കോളജിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയായ ജയലക്ഷ്മി സുഹൃത്തുക്കള്‍ക്കാപ്പം കടലിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം. സഹോദരൻ ജയേഷ് (മിലിട്ടറി). സംസ്കാരം പിന്നീട്.