വെള്ളമില്ല; മനംനൊന്ത കര്‍ഷകന്‍ വിള തീയിട്ടു ; സംഭവം പാലക്കാട്ട്

google news
ssss

പാലക്കാട്: വെള്ളം കിട്ടാതെ ഇറക്കിയ വിള ഉണങ്ങികരിഞ്ഞതോടെ മനംനൊന്ത കര്‍ഷകന്‍ വയല്‍ തീയിട്ട് പ്രതിഷേധിച്ചു. എലപ്പുള്ളി പഞ്ചായത്ത് തോട്ടക്കരയില്‍ കര്‍ഷകനായ ബാലനാണ് അഞ്ചേക്കറോളം വയല്‍ തീയിട്ടത്. ഓരോ സീസണിലും തേമ്പാറ മട സിസ്റ്റത്തില്‍നിന്നാണ് വെള്ളം കിട്ടാറുള്ളത്. ഇക്കുറി ഒരുതവണ പോലും ജലവിതരണം ഉണ്ടായില്ല. പദ്ധതി അതികൃതരെ പലവട്ടം കണ്ടു പറഞ്ഞിട്ടും ഫലം ഉണ്ടായില്ല. കതിരാകുന്നതുവരെ കുളത്തിലെ വെള്ളം കൊണ്ട് നനച്ചു. കുളം വറ്റിയതോടെ നനയ്ക്കല്‍ മുടങ്ങി.

വയല്‍ പൂര്‍ണമായും ഉണങ്ങിയപ്പോഴാണ് തീയിട്ടത്. കര്‍ഷകന്റെ വേദന അറിയാന്‍ ഇവിടെ ആരുമില്ലെന്ന് ബാലന്‍ ആരോപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഡി. രമേശന്‍, തോട്ടക്കര പാടശേഖരസമിതി കണ്‍വീനര്‍ ശ്രീനിവാസന്‍, കര്‍ഷകന്‍ ഒ.കെ. മണികണ്ഠന്‍ എന്നിവര്‍ വയല്‍ സന്ദര്‍ശിച്ച് ബാലന് വന്ന നഷ്ടം നല്‍കണമെന്ന് കൃഷി വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.

Tags