മുല്ലപ്പെരിയാറില്‍ രണ്ടാം മുന്നറിയിപ്പ് ആയില്ല : മന്ത്രി കെ രാജന്‍
k rajan

മുല്ലപ്പെരിയാറില്‍ രണ്ടാം മുന്നറിയിപ്പ് ആയില്ലെന്ന് മന്ത്രി കെ രാജന്‍. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് 7.27 ആയി തുടരുന്നുവെന്നും രാത്രി കാര്യമായ മഴ പെയ്യാതിരുന്നത് ആശ്വാസമായെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ മഴ പെയ്തത് ഇടുക്കിയിലും തെക്കന്‍ ജില്ലകളിലും മാത്രമാണ്. തെക്കന്‍ കര്‍ണാടകത്തിലേക്ക് മഴ മാറുകയാണ്. ജാഗ്രത തുടരണമെന്നും അദ്ദേഹം തൃശൂരില്‍ വ്യക്തമാക്കി
 

Share this story