തോല്‍വിയില്‍ ആരെയും പഴി ചാരാന്‍ ഇല്ല,പണത്തിന്റെ കുത്തൊഴുക്ക് തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു ; പന്ന്യന്‍ രവീന്ദ്രന്‍

pannyan raveendran

ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ആരെയും പഴി ചാരാന്‍ ഇല്ലെന്ന് തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍. നല്ലത് പോലെ പ്രവര്‍ത്തിച്ചു, പക്ഷേ വിജയിക്കാന്‍ ആയില്ല. തിരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കും. സംസ്ഥാന സര്‍ക്കാരിനെതരായ വികാരമല്ല ഈ തിരഞ്ഞെടുപ്പില്‍ നിഴലിച്ചത്. പണത്തിന്റെ കുത്തൊഴുക്ക് തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആരോപിച്ചു.

'ഞങ്ങള്‍ പരാതി പറയാന്‍ പോകാത്തതാണ്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടും കാര്യമില്ല' പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പണം നല്‍കി വോട്ട് പര്‍ച്ചെയ്‌സ് ചെയ്തിട്ടുണ്ട്. പണം കണ്ടമാനം സ്വാധീനിച്ചു. തലസ്ഥാനത്ത് കോടികള്‍ വാരിവിതറിയിട്ടുണ്ടെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആരോപിച്ചു.

Tags