പി പി ദിവ്യയ്ക്കെതിരെ പാർട്ടി നടപടി ഉടനില്ല..
Oct 26, 2024, 14:52 IST
കണ്ണൂർ: പി പി ദിവ്യക്കെതിരെ നടപടിയെടുക്കാതെ സിപിഐഎം. തിടുക്കത്തിൽ തീരുമാനം വേണ്ടെന്നും നിയമപരമായ നടപടികൾ മുന്നോട്ട് പോകട്ടെയെന്നുമാണ് തൃശൂരിൽ ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ തീരുമാനം. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വരുന്ന മുറയ്ക്ക് മാത്രം നടപടി മതിയെന്നും യോഗത്തിൽ ധാരണയായി.
അതേസമയം മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് വരുന്നത് വരെ ദിവ്യ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയേക്കില്ലെന്നാണ് വിവരം. മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി 29-നാണ് വിധി പറയുന്നത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തത്.