പ്രചരണത്തിന് ഫണ്ടില്ല, വോട്ടിനൊപ്പം സഹായം തേടി പന്ന്യന്‍ രവീന്ദ്രന്‍

മതാധിഷ്ഠിത ഭരണത്തിന് ബദല്‍ സംവിധാനം വേണം : പന്ന്യന്‍ രവീന്ദ്രന്‍

സാമ്പത്തിക പ്രതിസന്ധിക്കിടെ പ്രചരണം മുന്നോട്ട് കൊണ്ട് പോകാന്‍ സഹായം അഭ്യര്‍ത്ഥിച്ച് സിപിഐ സ്ഥാനാര്‍ത്ഥികള്‍. വാട്‌സാപ്പ് സന്ദേശത്തില്‍ അക്കൗണ്ട് നമ്പര്‍ കൂടി ഉള്‍പ്പെടുത്തിയാണ് തിരുവനന്തപുരം മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്റെ നീക്കം. മറ്റ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനൊപ്പം പിടിച്ചു നില്‍ക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് സ്ഥാനാര്‍ത്ഥി പറയുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാണ്. പിന്തുണക്ക് ഒപ്പം സഹായ സഹകരണങ്ങള്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നതാണ് പന്ന്യന്‍ രവീന്ദ്രന്റെ വാട്‌സാപ്പ് സന്ദേശം. അടുത്ത സുഹൃത്തുക്കളെ ലക്ഷ്യമിട്ടാണ് തയ്യാറാക്കിയതെങ്കിലും ഷെയര്‍ ചെയ്ത് ഷെയര്‍ ചെയ്ത് സന്ദേശം നിരവധിപ്പേരിലെത്തി. ഗ്രാമീണ്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് വലിയ തോതിലുള്ള പ്രതികരണമാണിപ്പോഴുള്ളതെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറയുന്നു. ഒരു ഓട്ടോ തൊഴിലാളി  അയച്ചത് 20 രൂപയാണ്. എനിക്ക് 10 രൂപയായാലും 20 രൂപയായാലും പ്രശ്‌നമില്ല. അതെല്ലാം പിന്തുണയാണ്. ജനങ്ങളുടെ പിന്തുണ. പണം പെരുകി വരും. കോടികളില്ലേലും ലക്ഷങ്ങളെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷപന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

Tags