നിപ : സമ്പർക്കപ്പട്ടികയിലുള്ള കൂടുതൽ പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും

covid
covid

മലപ്പുറം: നിപ ബാധിതന്‍റെ സമ്പർക്കപ്പട്ടികയിലുള്ള കൂടുതൽ പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. ഇന്നലെ 11 പേരുടെ ഫലം ലഭിച്ചത് നെഗറ്റീവായിരുന്നു. പുണെയിൽനിന്ന് കോഴിക്കോട് എത്തിച്ച മൊബൈൽ ലാബിന്റെ പ്രവർത്തനവും ഇന്ന് തുടങ്ങും. ഇനി കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് തന്നെ സാംപിൾ പരിശോധിച്ച് സ്ഥിരീകരണം നടത്താം. മലപ്പുറത്ത് കേന്ദ്ര സംഘം ശാസ്ത്രീയ പഠനവും നടത്തും.

രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ഉൾപ്പെടെ പ​രി​ശോ​ധ​ന ഫ​ലമാണ് ഇന്നലെ വന്നത്. നി​ല​വി​ല്‍ 406 പേ​രാ​ണ് സ​മ്പ​ര്‍ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​തി​ല്‍ 194 പേ​ര്‍ ഹൈ​റി​സ്ക് കാ​റ്റ​ഗ​റി​യി​ലാ​ണ്.

ഇ​വ​രി​ല്‍ 139 പേ​ര്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രാ​ണ്. സ​മ്പ​ര്‍ക്ക​പ്പ​ട്ടി​ക​യി​ലു​ള്‍പ്പെ​ട്ട 15 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്.

14കാരൻ മരിച്ച പാണ്ടിക്കാട്ടും കുട്ടിയുടെ സ്കൂൾ പ്രവർത്തിക്കുന്ന ആനക്കയം പഞ്ചായത്തിലും നിയന്ത്രണങ്ങൾ തുടരുകയാണ്. വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കാം.

Tags