നീലേശ്വരം വെടിക്കെട്ട് അപകടം; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

Nileswaram fireworks accident: Thirty people were admitted to Amster Mims Hospital
Nileswaram fireworks accident: Thirty people were admitted to Amster Mims Hospital

കാസർകോട് :നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അഡീഷണൽ എസ് പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം കേ സ് അന്വേഷിക്കും കാഞ്ഞങ്ങാട് ഡിവൈഎസ്പി ക്കാണ് ചുമതല.

 നീലേശ്വരം വെടിക്കെട്ട് അപകടം സംഘാടകരുടെ വീഴ്ചയാണെന്നും സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്നും ഡിവൈഎഫ്ഐ കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. വിഷയത്തിൽ ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അശ്രദ്ധമായി കൈകാര്യം ചെയ്ത് സംഘാടകർ വരുത്തിവെച്ചതാണ് ഈ അപകടമെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ടത്തിനിടെ നടത്തിയ വെടിക്കെട്ടിലായിരുന്നു അപകടം. സംഭവത്തിൽ നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ഒട്ടേറെപ്പേർ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളിലായി ചികിൽസ തേടുകയും ചെയ്തിരുന്നു. എന്നാൽ, ഉൽസവാഘോഷത്തിനായി നൂറുകണക്കിന് ആളുകൾ കൂടി നിന്നയിടത്തിനു സമീപത്താണ് വെടിക്കെട്ട് അപകടം ഉണ്ടായതെന്നും പ്രദേശത്ത് കരിമരുന്ന് പ്രയോഗം നടത്തുന്നത് നിരവധി പേർ നേരത്തെ തന്നെ എതിർത്തിരുന്നെന്നും എന്നാൽ ഇത് വകവെയ്ക്കാതെയാണ് സംഘാടകർ പ്രദേശത്ത് വെടിക്കെട്ട് നടത്താൻ തീരുമാനിച്ചതെന്നും ഡിവൈഎഫ്ഐ പറഞ്ഞു.
 

Tags