കോഴിക്കോട് എൻഐടിയിൽ രാത്രി കർഫ്യൂ; വിദ്യാർഥികൾ പ്രതിഷേധത്തിൽ

google news
nit

 കോഴിക്കോട് എൻ ഐടി യിൽ  രാത്രി കർഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെ വിദ്യാർത്ഥികൾ  പ്രതിഷേധം. പ്രധാന കവാടം ഉപരോധിച്ച് കൊണ്ടാണ് വിദ്യാർത്ഥി പ്രതിഷേധം. തീരുമാനം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് വിദ്യാർത്ഥികൾ.വിദ്യാർത്ഥി സംഘടന പ്രതിനിധികളുമായി കോളജ് അധികൃതർ ചർച്ച നടത്തുന്നു. വിദ്യാർത്ഥി സ്വാതന്ത്രത്തിന് വിലങ്ങുവെക്കുന്ന എൻ ഐ ടി അധികൃതരുടെ നിലപാടിനെതിരെയാണ് വിദ്യാർത്ഥി പ്രതിഷേധം നടന്നത്.


ക്യാമ്പസിനകത്ത് ഇന്നലെ രാത്രി ആരംഭിച്ച പ്രതിഷേധം ഇന്ന് രാവിലെയും തുടർന്നു. പ്രധാന കവാടങ്ങൾ ഉപരോധിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.ജീവനക്കാർ ഉൾപ്പെടെയുള്ളവരെ അകത്തേക്ക് കടത്തിവിടാതെയായിരുന്നു പ്രതിഷേധം.

വിദ്യാർത്ഥികൾക്ക് ഒരു മുന്നറിയിപ്പും നൽകാതെയാണ് കോളേജ് അധികൃതർ തീരുമാനം എടുത്തത് എന്നും വിദ്യാർത്ഥികൾ പറയുന്നു കഴിഞ്ഞ ബുധനാഴ്ചയാണ് കോഴിക്കോട് എൻ ഐ ടി ക്യാമ്പസിൽ രാത്രി നിയന്ത്രണം ഏർപ്പെടുത്തികൊണ്ട് സർക്കുലർ പുറത്ത് വന്നത്

Tags