ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിധിന്‍ മധുകര്‍ ജാംദര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Nidin Madhukar Jamder was sworn in as the Chief Justice of the High Court
Nidin Madhukar Jamder was sworn in as the Chief Justice of the High Court

കൊച്ചി: ജസ്റ്റിസ് നിധിന്‍ മധുകര്‍ ജാംദര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരത്ത് രാജ് ഭവനില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മഹാരാഷ്ട്രാ സ്വദേശിയായ നിധിന്‍ മധുകര്‍ നേരത്തെ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. ചടങ്ങില്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ പങ്കെടുത്തു.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിന്‍ എസ് ജാംദാറിനെ നിയമിക്കാനുള്ള നിര്‍ദ്ദേശം നേരത്തെ തന്നെ സുപ്രീം കോടതി കൊളീജിയം കേന്ദ്രത്തിന് നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രം തീരുമാനം വൈകിപ്പിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തില്‍ കേന്ദ്രം നേരത്തെ എതിര്‍പ്പറിയിച്ചിരുന്നു.

ഇതേ തുടര്‍ന്ന് മൂന്ന് ചീഫ് ജസ്റ്റിസുമാരുടെ നിയമനങ്ങളില്‍ കൊളീജിയം മാറ്റം വരുത്തി. കേരളത്തിലേക്കുള്ള നിയമനത്തില്‍ മാറ്റം വേണ്ടെന്നാണ് തീരുമാനം. ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്‍.കെ സിംഗ്, മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരാക്കി ഉയര്‍ത്താനും കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Tags