കൊല്ലത്ത് അറസ്റ്റിലായ മുഹമ്മദ് സാദിഖ് പോപ്പുലര്‍ ഫ്രണ്ട് റിപ്പോര്‍ട്ടറെന്ന് എന്‍ഐഎ
Wed, 18 Jan 2023

കൊല്ലം: കൊല്ലത്ത് അറസ്റ്റിലായ മുഹമ്മദ് സാദിഖ് പോപ്പുലര്‍ ഫ്രണ്ട് റിപ്പോര്‍ട്ടറെന്ന് എന്‍ഐഎ. അക്രമിക്കേണ്ട ഇതര സമുദായക്കാരുടെ പേര് ശേഖരിക്കുന്നത് സാദിഖാണെന്നും, ഇതനുസരിച്ചാണ് ഹിറ്റ് സ്‌ക്വാഡ് ആക്രമണം നടത്തുന്നതെന്നും എന്‍ഐഎ പറഞ്ഞു. സാദിഖിന്റെ കൊല്ലത്തെ വീട്ടില്‍ നിന്ന് നിര്‍ണ്ണായക രേഖകളും ഡിജിറ്റല്‍ തെളിവുകളും പൊലീസ് പിടികൂടി. കഴിഞ്ഞദിവസമാണ് മുഹമ്മദ് സാദിഖിന്റെ ചവറയിലെ വീട്ടില്‍ റെയ്ഡ് നടന്നത്.